കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയേയും പരിഗണിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഈ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് വി.എസ്. ആവശ്യപ്പെട്ടിരിക്കുന്നത്.

Top