കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പത്ത് കിലോ സ്വര്‍ണം കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പത്ത് കിലോ സ്വര്‍ണം കണ്ടെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യു ആന്റ് ഇന്റലിജന്‍സ്(ഡിആര്‍ഐ) ആണ് സ്വര്‍ണം പിടികൂടിയത്. എമിഗ്രേഷന്‍ വിഭാഗത്തിന് സമീപമുള്ള സ്ത്രീകളുടെ ടോയ്‌ലറ്റിനുള്ളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിപണിയില്‍ മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയേയും കാസര്‍ഗോഡ് സ്വദേശിയായ പുരുഷനേയുമാണ് അറസ്റ്റ് ചെയ്തത്

Top