കരിപ്പൂരില്‍ ഗുരുതര സുരക്ഷാ വീഴ്ച: കിരണ്‍ റിജിജു

ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഭവം ഗുരുതര സുരക്ഷാവീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. സിഐഎസ്എഫിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടി കൈകൊള്ളൂമെന്ന് മന്ത്രി വ്യക്തമാക്കി. വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.

ഡിസ്ട്രിക്ട്‌സ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ (ഡിസിആര്‍ബി) ഡിവൈഎസ്പി എ ഷറഫുദ്ദീനെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സിഐമാരായ കെഎം ബിജു, ബി സന്തോഷ് എന്നിവരും സംഘത്തിലുണ്ട്.

Top