കരാര്‍ റദ്ദാക്കി: ഗെയിലിന്റെ പ്രവര്‍ത്തനം നിലച്ചു

കൊച്ചി: കേരളത്തിലെ പ്രകൃതിവാതക വിതരണത്തിനുള്ള ഗെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സംസ്ഥാനത്ത് പൂര്‍ണമായും നിലച്ചു. പൈപ്പിടല്‍ ജോലികള്‍ക്കുള്ള രണ്ടാംഘട്ട കരാറുകാരെ ഗെയില്‍ ഒഴിവാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. കൊച്ചി-കുട്ടനാട്-ബംഗളൂരു-മാംഗ്‌ളൂര്‍ പാതയിലെ മൂന്ന് കരാറുകള്‍ ഗെയില്‍ റദ്ദാക്കി.

സംസ്ഥാനത്ത് 7 ജില്ലകളില്‍ 5 ഘട്ടങ്ങളിലായി പൈപ്പിടല്‍ ജോലി നടത്താനായിരുന്നു ഗെയ്‌ലിന്റെ പദ്ധതി. 3 കരാറുകാരെയാണ് ഇതിനായി നിയമിച്ചിരുന്നത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ കരാര്‍ നല്‍കുന്ന കാര്യം പരിഗണിക്കൂ എന്നാണ് ഗെയ്ല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗ്യാസ് പൈപ് ലൈന്‍ പദ്ധതിക്കെതിരെ പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Top