കരസേനാമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ നിയന്ത്രണരേഖയില്‍ പാക്ക് വെടിവയ്പ്

ശ്രീനഗര്‍ ; കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തറുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ നിയന്ത്രണരേഖയില്‍ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാന്‍.

അതിര്‍ത്തി ജില്ലകളായ രജൗറിയിലും പൂഞ്ചിലുമാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. പുലര്‍ച്ചെ തുടങ്ങിയ വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ജനറല്‍ എന്‍ജിനിയറിങ് റിസര്‍വ് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു.

നിയന്ത്രണരേഖയില്‍ പാക്ക് വെടിവയ്പ് തുടരുന്ന സാഹചര്യത്തിലും കശ്മീരില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലുമാണ് കരസേനാ മേധാവി കശ്മീരിലെത്തിയത്.

നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ബിപിന്‍ റാവത്ത് കമാന്‍ഡര്‍മാരോടു കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. കശ്മീരില്‍ ഇനി സേന സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും.

ഹിസ്ബുല്‍ നേതാവ് സബ്‌സാര്‍ ബട്ടിനെ ഇന്ത്യന്‍സേന വധിച്ചതിനു പിന്നാലെയാണ് കശ്മീരില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായത്.

Top