കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ പിന്‍തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഐയുടെ പാര്‍ട്ടി പരിപാടി പുനരേകീകരണ ചര്‍ച്ചകളെ സഹായിക്കുമെന്നും സിപിഐയുടെ പരിപാടി പഠിച്ച ശേഷം നിലപാടു വ്യക്തമാക്കുമെന്നും കാരാട്ട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കാരാട്ടിന്റെ പ്രതികരണം.

Top