കമല്‍ ചിത്രത്തിലൂടെ ജ്യൂവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു

ജ്യൂവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. മമ്മൂട്ടിയുടെ പത്തേമാരിയില്‍ നായികയായി അരങ്ങേറ്റം കുറിച്ച ജ്യൂവലിന് തന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പെ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. കമലിന്റെ ഇതുവരെ പേരിടാത്ത മമ്മൂട്ടി ചിത്രത്തിലാണ് ജ്യൂവല്‍ നായികയാകുന്നത്. കറുത്ത പക്ഷികള്‍ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടിയും കമലും വീണ്ടും കൈകോര്‍ക്കുകയാണ് ഈ സംരംഭത്തിലൂടെ.

സലിംകുമാര്‍, ടിനി ടോം, ചെമ്പന്‍ വിനോദ് ജോസ്, ടി. ജി രവി, മാമുക്കോയ, കെ. പി . എ.സി ലളിത, സേതു ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍. പി. എസ് റഫീക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നു. ഗ്രാന്‍ഡ്ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹനീഷ്,നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കമല്‍ സിനിമ ഏപ്രില്‍ 25ന് തൊടുപുഴയില്‍ ആരംഭിക്കും.

അതേസമയം, മാര്‍ത്താണ്ഡന്റെ അച്ഛാ ദിന്‍ എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. കമല്‍ സിനിമ കഴിഞ്ഞാല്‍ ഉദയ് അനന്തന്റെ സിനിമയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

Top