കമല്‍ഹാസനെ നായകനാക്കി ചിത്രമൊരുക്കാന്‍ പ്രഭുദേവ

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി തമിഴില്‍ ബിഗ് ബജറ്റ് ചിത്രമെടുക്കാന്‍ ഒരുങ്ങുകയാണ് നടന്‍ കൂടിയായ പ്രഭുദേവ.ആഗ്രഹം പ്രഭുദേവ അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും കഥപറയുകയും ചെയ്തു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം പ്രഭുദേവയുടെ ചിത്രത്തെ കുറിച്ച് ആലോചിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സോനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നായികയാക്കാനാണ് പ്രഭുദേവ ആലോചിക്കുന്നതെന്നും കോളിവുഡ് റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ ബോളിവുഡിലെ തന്നെ തിരക്കുള്ള സംവിധായകനാണ് പ്രഭു ദേവ.

കമല്‍ഹാസന്‍ നായകനായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം ഉത്തമവില്ലന്‍ ആണ്. സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശവും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്.

Top