കപില്‍ മിശ്ര പുതിയ ഡല്‍ഹി നിയമമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയമമന്ത്രിയായി കപില്‍ മിശ്രയെ നിയമിച്ചു. നിയമ മന്ത്രി ജിതേന്ദര്‍ തോമര്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിയെ നിയമിച്ചത്. കാരാവാള്‍ നഗറില്‍ നിന്ന് നിയമസഭയിലെത്തിയ കപില്‍ മിശ്ര ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയാണ്.

വ്യാജ നിയമ ബിരുദം ചമച്ചതിന് ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍തൊമാറിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പു നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെളിവായി സമര്‍പ്പിച്ച നിയമബിരുദം വ്യാജമാണെന്നാണ് കേസ്.

ഡല്‍ഹി ഹൗസ് ഖാസ് പൊലീസാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തോമര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

Top