കന്നുകാലി കശാപ്പ് നിയന്ത്രണം ; സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിയിലേക്ക്‌

cow

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മറികടക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിയിലേക്ക്‌. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കശാപ്പ് നിയന്ത്രണ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച അന്വേഷണത്തിന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡിഷ്യല്‍ കമ്മിഷനായി തീരുമാനിച്ചു.

Top