കന്നട ചിത്രത്തിന്റെ തമിഴ് റിമേയ്ക്കില്‍ നിവിന്‍ പോളി നായകനാകുന്നു

നേരത്തിന് ശേഷം നിവിന്‍ പോളി വീണ്ടും ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നു.വന്‍ വിജയം നേടിയ ഒരു കന്നട ആക്ഷന്‍ ത്രില്ലര്‍ ഉലിടവരു കണ്ടത്തേ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് നിവിന്‍ പോളി നായകനാകുന്നത്.

കന്നട ചിത്രത്തിന്റെ സംവിധായകനായ രക്ഷിത് ഷെട്ടി തന്നെയാണ് റീമേക്ക് പതിപ്പും ഒരുക്കുന്നത്. തമിഴിന് പുറമെ മലയാളത്തിലും ചിത്രം എത്തും. കാന്‍ ചലചിത്രമേളയില്‍ അടക്കം ശ്രദ്ധ നേടാന്‍ കഴിഞ്ഞ ചിത്രമാണിത്. രണ്ട് കോടിക്ക് പൂര്‍ത്തിയാക്കിയ സിനിമ 30 കോടിയിലധികം രൂപ ബോക്‌സ് ഓഫീസിന് വാരിക്കൂട്ടിയിരുന്നു.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് നിവിന്‍ തമിഴ് അരങ്ങേറ്റം നടത്തിയത്. നസ്‌റിയ നായികയായി എത്തിയ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു.

1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനുമായി ഒന്നിക്കുന്ന അക്ഷന്‍ ഹീറോ ബിജുവാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. ഈ ചിത്രം പൂര്‍ത്തിയാകുന്നതിനു പിന്നാലെ തമിഴ് സിനിമയുടെ ജോലികള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top