കത്വ കേസ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

supreame court

ന്യൂഡല്‍ഹി: കത്വ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജമ്മുപൊലീസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

കത്വ കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നോട്ടീസ്. ഈ മാസം 27നകം രേഖാമൂലം മറുപടി നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി 27ന് വീണ്ടും പരിഗണിക്കും.

Top