കത്രീനയ്ക്ക് സല്‍മാന്‍ഖാന്റെ കൊട്ട്

വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സല്‍മാന്‍ പഴയ കാമുകിക്ക് ഇട്ടൊരു കൊട്ട് കൊട്ടിയത്. വിവാഹ പാര്‍ട്ടിക്കിടെ കത്രീനയുടെ ചിക്കനി ചമേലി എന്ന പാട്ടും ഡാന്‍സും അവതരിപ്പിച്ചിരുന്നു. ഈ പാട്ട് പാടാന്‍ തുടങ്ങിയപ്പോള്‍ സല്‍മാന്‍ ഡാന്‍സ് കളിക്കാനായി സ്‌റ്റേജിലേക്ക് കയറി. കത്രീനയെയും ഒപ്പം നൃത്തം ചെയ്യാന്‍ സല്‍മാന്‍ ക്ഷണിച്ചു. എന്നാല്‍ കത്രീന ക്ഷണം സ്വീകരിക്കാതെ ഒളിച്ചു നടന്നു.

വീണ്ടും സല്‍മാന്‍ ക്ഷണിച്ചെങ്കിലും കത്രീന സംവിധായകന്‍ കരണ്‍ ജോഹറിന്റെ പിറകില്‍ ഒളിച്ചു നിന്നു. കരണ്‍ ദയവായി കത്രീനയെയും കൂട്ടി വേദിയിലേക്ക് വരൂ എന്നായി സല്‍മാന്‍. എന്നാല്‍ അപ്പോഴും കത്രീന മടിച്ചു നിന്നു. എന്നാല്‍ സല്‍മാന്‍ഖാന്‍ വിട്ടു കൊടുക്കാന്‍ തയാറായിരുന്നില്ല. കത്രീന കൈഫ് അല്ല കത്രീന കപൂര്‍ വേദിയിലേക്ക് വരൂ എന്നായി വിളി. ഇതോടെ വേദിയിലേക്ക് പോകാതിരിക്കാന്‍ കത്രീനയ്ക്കായില്ല. ഇതു കൊണ്ടും അവസാനിപ്പിക്കാന്‍ സല്‍മാന്‍ തയാറായില്ല. കത്രീന ഖാന്‍ ആകാന്‍ ഞാനൊരു അവസരം നല്‍കിയതാണ്, പക്ഷെ താങ്കള്‍ തെരഞ്ഞെടുത്തത് കത്രീന കപൂറാണ് – സല്‍മാന്റെ ഈ കമന്റ് വിവാഹത്തിന് എത്തിയ എല്ലാവരും ആസ്വദിക്കുകയും ചെയ്തു.

Top