കത്തി ബോളിവുഡിലേക്കും?

തമിഴില്‍ ബോക്‌സ് ഓഫീസ് ഹിറ്റായി ഓടുന്ന കത്തി ബോളിവുഡിലേക്കു റിമേക്കു ചെയ്യുന്നവെന്ന് റിപ്പോര്‍ട്ടകള്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാനും ഗോവിന്ദയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് വാര്‍ത്തകള്‍. സല്‍മാനും ഗോവിന്ദയുമായികത്തിയുടെ സംവിധായകന്‍ എ ആര്‍ മുരുഗദോസ് ചര്‍ച്ച നടത്തുന്ന ഒരു ഫോട്ടോ പുറത്തുവിട്ടതാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം.

വിജയ് നായകനായ കത്തി ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തമിഴകത്തെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും ഇതിനകം മറികടന്നു. അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായിട്ടാണ് വിജയ് കത്തിയില്‍ അഭിനയിച്ചത്. സാമന്തയായിരുന്നു നായിക. ചിത്രം പ്രദര്‍ശനത്തിനെത്തി രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ 100 കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു.

Top