കത്തി തെലുങ്കിലേക്ക്; ചിരഞ്ജീവിയുടെ 150-ാം ചിത്രമായി അനൗണ്‍സ് ചെയ്തു

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 150ാം ചിത്രം അനൗണ്‍സ് ചെയ്തു. തമിഴില്‍ വന്‍ വിജയമായ ഇളയദളപതി വിജയ്‌യുടെ എആര്‍ മുരുഗദോസ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെ 150ാം ചിത്രം. എണ്ണത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രത്തിനുവേണ്ടി ഒട്ടേറെ തിരക്കഥകള്‍ കേട്ടെങ്കിലും അവസാനം തമിഴില്‍ വന്‍ വിജയം നേടിയ വിജയ് ചിത്രം ചിരഞ്ജീവി തെരഞ്ഞെടുക്കുകയായിരുന്നു.

കത്തിയുടെ തിരക്കഥ തയാറാക്കുന്ന വേളയില്‍ സംവിധായകന്‍ എആര്‍ മുരുഗദോസ് അതിന്റെ തെലുങ്ക് വെര്‍ഷന്‍ കൂടി തയാറാക്കിയിരുന്നു. എന്നാല്‍ ചിത്രം തെലുങ്കില്‍ക്കൂടി പുറത്തിറക്കാനുള്ള നീക്കം അന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

2003ല്‍ ചിരഞ്ജീവിയുടെ ഹിറ്റ് ചിത്രം ടാഗോര്‍ ഒരുക്കിയതും മുരുഗദോസ്‌വിവി വിനായക് ടീമായിരുന്നു. തെലുങ്കിലെ ഒരു പ്രമുഖ തിരക്കഥാകൃത്ത് പുതിയ ചിരഞ്ജീവി ചിത്രത്തിന്റെ കടലാസു പണികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Top