കണ്‍സ്യൂമര്‍ഫെഡില്‍ നടപടി; ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: അഴിമതി ആരോപണത്തെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് രജിസ്ട്രാറുടേതാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുംവരെയാണ് സസ്‌പെന്‍ഷന്‍.

നിലവിലുള്ള ഭരണസമിതി തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തത്. സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ ദിലീപിനാണ്‌ പകരം ഭരണ ചുമതല നല്‍കിയിരിക്കുന്നത്.

താന്‍ ആവശ്യപ്പെട്ട നടപടിയാണ് ഉണ്ടായതെന്ന് ടോമിന്‍ തച്ചങ്കരി വാര്‍ത്തയോട് പ്രതികരിച്ചു.

അതേസമയം നടപടിയേക്കുറിച്ച് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും ജോയ് തോമസ് അറിയിച്ചു.

Top