കണ്‍വെര്‍ട്ടബിള്‍ ലാപ്‌ടോപ്പുമായി അസൂസ്; ടാബായും ലാപായും ഉപയോഗിക്കാം

വിന്‍ഡോസ് പത്ത് ഒ.എസിലുള്ള രണ്ട് കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപുകളുമായി അസൂസ് എത്തി. ടാബായും ലാപായും രൂപം മാറുന്ന ഏകദേശം 19,700 രൂപ വില വരുന്ന അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ടി 100എച്ച്എ, 23,000 രൂപ വരുന്ന അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ഫ്‌ളിപ് ടിപി 200എസ്എ എന്നിവയാണ് അവതരിപ്പിച്ചത്.

ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ടി 100എച്ച്എ

1280×800 പിക്‌സല്‍ റസലൂഷനും ഒരു ഇഞ്ചില്‍ 129 പിക്‌സല്‍ വ്യക്തതയുമുള്ള 10.1 ഇഞ്ച് സ്‌ക്രീനാണ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ടി 100എച്ച്എയ്ക്ക്. 2.24 ജിഗാഹെര്‍ട്‌സ് ഇന്റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി, നാല് ജി.ബി റാം, 32 ജി.ബി, 64 ജി.ബി, 128 ജി.ബി ഇന്‍േറണല്‍ മെമ്മറികള്‍, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, യു.എസ്.ബി 2.0 പോര്‍ട്ട്, മൈക്രോ എച്ച്.ഡി.എം.ഐ പോര്‍ട്ട്, 3.5 എം.എം ഓഡിയോ ജാക്ക്, 12 മണിക്കൂര്‍ നില്‍ക്കുന്ന 30 വാട്ട്അവര്‍ ബാറ്ററി, ഡിറ്റാച്ചബിള്‍ കീബോര്‍ഡ്, പിന്നില്‍ അഞ്ച് മെഗാപിക്‌സല്‍ കാമറ, മുന്നില്‍ രണ്ട് മെഗാപിക്‌സല്‍ കാമറ, ഗ്രേ, വെള്ള, നീല, പിങ്ക് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ഫ്‌ളിപ് ടിപി200എസ്എ

ഇനി അസൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക് ഫ്‌ളിപ് ടിപി 200എസ്എയില്‍ 1366×768 പിക്‌സലുള്ള 11.6 ഇഞ്ച് സ്‌ക്രീന്‍, 360 ഡിഗ്രി തിരിക്കാവുന്ന ഡിസ്പ്‌ളേ, ഇന്റല്‍ പെന്റിയം നാലുകോര്‍ പ്രോസസര്‍, നാല് ജി.ബി റാം, 32 ജി.ബി, 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, യു.എസ്.ബി 3.0, യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന 38 വാട്ട്അവര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

Top