കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകചോര്‍ച്ചയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ഗവ.പോളിടെക്‌നിക്കിനും അവധി പ്രഖ്യാപിച്ചു. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തുണ്ട്. ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞ ദിവസം പാലക്കാട് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. കഴിഞ്ഞമാസം കണ്ണൂരിലെ പിണറായിയിലും ടാങ്കര്‍ മറിഞ്ഞിരുന്നു.

Top