കൊച്ചി: നടന്‍ മോഹന്‍ലാല്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ സാറാ ജോസഫ് ആവശ്യപ്പെട്ടു.
പ്രമുഖ ജ്വല്ലറിയുടെ ഗോഡൗണിലെ മലിനീകരണത്തിനെതിരെ ആദിവാസികള്‍ നടത്തിയ സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം രാജിവച്ച മോഹന്‍ലാല്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തിലും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.
16,000ത്തോളം ഏക്കര്‍ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ഭൂമി കണ്ണന്‍ദേവന്‍ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സാറാ ജോസഫ് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ അകമ്പടിയില്ലാതെ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ വിജയം കേരളത്തിലെ തൊഴിലാളി സമരത്തിലെ നാഴികക്കല്ലാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സമരം നത്തുന്നത് തമിഴരാണെന്ന സര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമാണ്. അഞ്ചും ആറും തലമുറകളായി കണ്ണന്‍ ദേവന്‍ പ്ലാന്റേഷനില്‍ തൊഴിലെടുക്കുന്നവരാണ് തോട്ടം തൊഴിലാളികള്‍. ഇവര്‍ എങ്ങനെ തമിഴരാകും? -സാറാ ജോസഫ് ചോദിച്ചു.