കടുവകളെ തിന്ന ആള്‍ക്ക് 13 വര്‍ഷം ജയില്‍ ശിക്ഷ

ബെയ്ജിംഗ്: കടുവകളെ കൊന്ന് തിന്നുകയും അവയുടെ രക്തം ഉപയോഗിച്ച് വീഞ്ഞ് ഉണ്ടാക്കുകയും ചെയ്തയാള്‍ക്ക് 13 വര്‍ഷം തടവ്. ചൈനയിലെ ഗ്വാങ്‌ഡോങ്ങിലാണ് സംഭവം.

പ്രദേശത്തെ ഒരു വലിയ ബിസിനസ്‌കാരനാണ് കടുവകളെ വാങ്ങി കൊന്നു തിന്നത്. മൂന്നു കടുവകളെയാണ് ഇയാള്‍ ഭക്ഷിച്ചത്. ഇലക്ട്രിക്ക് ഷോക്കിലൂടെയാണ് കടുവകളെ കൊന്നിരുന്നത്.

സംശയം തോന്നി ചോദിച്ചവരോട് ഇത് കുതിരയുടെയും പശുവിന്റെയും ഇറച്ചിയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. കടുവകളെ വാങ്ങുന്നത് കണ്ടയൊരാള്‍ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കടുവകള്‍ ധാരാളമുള്ള രാജ്യമാണ് ചൈന. പ്രത്യേകിച്ച് ചൈനയുടെ വടക്ക് കിഴക്ക് മേഖലകളില്‍ നിരവധി കടുവകളാണ് ഉള്ളത്. എന്നാല്‍ അടുത്തിടെയായി രാജ്യത്തെ കടുവകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

Top