കങ്കണയ്ക്ക് നിര്‍മ്മാതാവിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് !

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്തിന് നിര്‍മാതാവിന്റെ സമ്മാനം. പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കകമാണ് കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. തനു വെഡ്‌സ് മനു റിട്ടേണ്‍സിന്റെ നിര്‍മാതാവില്‍ ഒരാളായ കൃതിക ലുലയാണ് താരത്തിന് കമ്മല്‍ സമ്മാനമായി നല്‍കിയത്. തനു വെഡ്‌സ് മനുവിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ് കങ്കണയും കൃതികയും. ഇതിനിടെയാണ് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. തന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെ അവാര്‍ഡ് നേടിയ നടിക്ക് സമ്മാനം നല്‍കിയില്ലെങ്കില്‍ മോശമല്ലെ…? തനു വെഡ്‌സ് മനുവിലും കങ്കണ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഈ സന്തോഷത്തില്‍ കൃതിക ഉടന്‍ തന്നെ കങ്കണയ്ക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി. വെറുമൊരു കമ്മല്ലൊന്നുമല്ല, വജ്രത്തില്‍ തീര്‍ത്ത കമ്മലാണ് കങ്കണയ്ക്ക് നല്‍കിയത്. ഇറോസ് ഇന്റര്‍നാഷണിലെ പ്രൊഡ്യൂസറായ കൃതികയും കങ്കണയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. തനു വെഡ്‌സ് മനു എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആനന്ദ് എല്‍. റായ്യാണ് തനുവെഡ്‌സ് മനു സംവിധാനം ചെയ്യുന്നത്. ചിത്രം മേയ് 29ന് തിയെറ്ററിലെത്തും.

Top