ഔഡിയ്ക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ റെക്കേര്‍ഡ് വില്‍പ്പന

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയ്ക്ക് ഇന്ത്യയില്‍ റെക്കേര്‍ഡ് വില്‍പ്പന. ഔഡി  കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10,851 കാറുകളാണ് വിറ്റഴിച്ചത്. കലണ്ടര്‍ വര്‍ഷത്തിലും സാമ്പത്തിക വര്‍ഷത്തിലും 10,000 കാറുകള്‍ വിറ്റഴിച്ച കമ്പനിയെന്ന നേട്ടം ഇതോടെ ഔഡി ഇന്ത്യ സ്വന്തമാക്കി.

ഔഡി ആര്‍8 വി പ്ലസ് 10 മുതല്‍ ഔഡി ആര്‍.എസ് 7 വരെയുള്ള മോഡലുകളെല്ലാം ഇന്ത്യയില്‍ മികച്ച വില്പനയാണ് നേടുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിംഗ് പറഞ്ഞു.

തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഔഡി ഇന്ത്യ വില്പന വര്‍ദ്ധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഔഡി എ3 സെഡാന്‍, ഔഡി എ3 കാബ്രിയോളെ എന്നീ മോഡലുകള്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Top