ഓപ്പോ എ52 പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്പോ എ52 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍ പ്രൈം ഡേ 2020 സെയിലിന്റെ ഭാഗമായാണ് ഡിവൈസ് അവതരിപ്പിച്ചത്. ഓപ്പോ എ52 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റിന് 18,990 രൂപയാണ് വില.

സ്ട്രീം വൈറ്റ്, ട്വലൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോള്‍ നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭിക്കും.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി കളര്‍ OS 7.1ലാണ് ഓപ്പോ A52 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് (1,080×2,400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഡിവൈസിനുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോയുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജിനൊപ്പം മൈക്രോ എസ്ഡി കാര്‍ഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണില്‍ ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 12 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറും അള്‍ട്രാ വൈഡ് ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉണ്ട്. ചതുരാകൃതിയിലുള്ള പിന്‍ ക്യാമറ മൊഡ്യൂളിലെ മറ്റ് രണ്ട് സെന്‍സറുകള്‍ 2 മെഗാപിക്‌സലാണ്. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി ഓപ്പോ എ52 8 മെഗാപിക്‌സല്‍ ക്യാമറയുമായാണ് വരുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ52വില്‍ നല്‍കിയിട്ടുള്ളത്.

Top