ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 61.74 പോയന്റ് നഷ്ടത്തില്‍ 28236.39ലും നിഫ്റ്റി 24 പോയന്റ് താഴ്ന്ന് 8564.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1384 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1537 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്പിസിഎല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും ഭേല്‍, കോള്‍ ഇന്ത്യ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top