ഓഹരി സൂചികകളില്‍ നേരിയ ഇടിവ്; സെന്‍സെക്‌സ് 11.96 നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 11.96 പോയന്റ് നഷ്ടത്തില്‍ 25610.21ലും നിഫ്റ്റി 1.20 പോയന്റ് താഴ്ന്ന് 7789.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1204 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top