ഓഹരി വിപണി 135 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 134.67 പോയന്റ് നഷ്ടത്തില്‍ 28101.72ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 8525.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1416 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1541 നഷ്ടത്തിലുമായിരുന്നു. മികച്ച പ്രവര്‍ത്തനഫലം പിറത്തുവിട്ടതിനെതുടര്‍ന്ന് ചെന്നൈ പെട്രോളിയം ഓഹരിവില 17 ശതമാനം ഉയര്‍ന്നു. ഭേല്‍, ഹീറോ, മാരുതി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top