ഓഹരി വിപണി: സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച വിപണികളില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സും നിഫ്റ്റിയും ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. കോഗ്‌നിസന്റ് മികച്ച പാദഫലങ്ങള്‍ പുറത്തുവിട്ടത് ഐടി മേഖലയ്ക്കുണര്‍വ്വ് നല്‍കി.

ടിസിഎസ് , ഒഎന്‍ജിസി, സണ്‍ ഫാര്‍മ്മ ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു.

കറന്‍സി വിപണിയില്‍ രൂപയ്ക്കു മോശം തുടക്കം. തുടര്‍ച്ചയായ അവധികള്‍ക്കു ശേഷം 63 രൂപ 54 പൈസയെന്ന നിരക്കിലാണ് വ്യാപാരം പുനരാരംഭിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ 1 ശതമാനം വര്‍ദ്ധനയുണ്ടായി. ചൈനയിലെ ഉല്‍പ്പാദന മാന്ദ്യവും അമേരിക്ക പലിശ നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിച്ചേക്കില്ലെന്ന സൂചനയും വില കൂടാനിടയാക്കി. സ്വര്‍ണ്ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 20,120 രൂപയായി. ഗ്രാമിന് 2,515.

Top