ഓഹരി വിപണി: സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണിയിലെ നേട്ടം രാജ്യത്തെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. മികച്ച നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് ഒടുവില്‍ 66.12 പോയന്റ് ഉയര്‍ന്ന് 26220.95ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തില്‍ 7950.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 1381 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1306 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലുപിന്‍, സണ്‍ ഫാര്‍മ, ടിസിഎസ്, അശോക് ലൈലാന്‍ഡ്, ഭാരത് ഫോര്‍ജ്, ഓയില്‍ ഇന്ത്യ, എല്‍ആന്റ്ടി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ഭേല്‍, ഗെയില്‍ ഇന്ത്യ, മാരുതി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഗാന്ധി ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.

Top