ഓഹരി വിപണി വീണ്ടും തകര്‍ന്നു; രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന

stock-market

മുംബൈ: ഓഹരി വിപണികള്‍ വീണ്ടും തകര്‍ച്ചയില്‍. സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് ഇടിഞ്ഞു. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.

ബോംബെ ഓഹരി വിപണിയായ സെന്‍സെക്‌സ് 380 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 116 പോയിന്റ് കടന്ന് 7900ത്തിലെത്തി. എന്നാല്‍ പിന്നീട് ഇരു വിപണികളിലും തകര്‍ച്ച നേരിട്ടു.

രൂപയുടെ മൂല്യം 25 പൈസ കൂടി ഡോളറിന് 66.39 എന്ന നിലയിലെത്തി. യുഎസ് വിപണിയില്‍ ഇന്നലെ തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് വിദേശ നാണയ വിപണിയില്‍ ഡോലറിന്റെ മൂല്യം ഇടിഞ്ഞിരുന്നു.

ഏഷ്യന്‍ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ചൈനീസ് ഓഹരി വിപണിയില്‍ ഇന്ന് ആറ് ശതമാനം ഇടിവുണ്ടായി. തുടര്‍ച്ചയായ മൂന്ന് ദിവസം ഷാങ്ഹായ് സൂചിക 15 ശതമാനത്തോളം തകര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇന്നലെ ലോക സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയത്.

ഏഷ്യാ പസഫിക് സൂചികയായ എംഎസ്‌സിഐ 1.7 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ജപ്പാന്‍ സൂചികയായ നിക്കി തുടക്കത്തിലെ ഇടിവില്‍ നിന്നും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ചൈനയിലെ തകര്‍ച്ചയുടെ ചുവടുപിടിച്ച് യുഎസ് ഓഹരി വിപണികളില്‍ ഇന്നലെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഡൗ ജോണ്‍സ് 1000 പോയിന്റിലധികം തകര്‍ന്നു.

സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച് ഓഹരി വിപണിയില്‍ ഇന്നലെ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 1,700 പോയിന്റ് വരെ ഇടിഞ്ഞു. 1624.51 പോയിന്റ് താഴ്ചയില്‍ 25,741.56 എന്ന നിലയിലാണ് ഇന്നലെ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ഏഴ് വര്‍ഷത്തിനിടെ ഉണ്ടായ ഒരുദിവസത്തെ വലിയ ഇടിവുകളിലൊന്നാണിത്. ഇതുവഴി നിക്ഷേപകര്‍ക്ക് ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെ വിശേഷണമുള്ള ചൈന മാന്ദ്യത്തിലേക്ക് നീങ്ങുത് ചെറിയ ആശങ്കയല്ല ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സമ്മാനിച്ചത്. വ്യാവസായിക ഉല്‍പാദനം, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവ താഴേക്ക് പതിക്കുതാണ് ചൈനയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചിട്ടും ചൈനയ്ക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല.

Top