ഓഹരി വിപണി: നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തി.

345 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

സണ്‍ ഫാര്‍മ, ടിസിഎസ്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, മാരുതി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top