ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോഡില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 164 പോയന്റ് നേട്ടത്തോടെ 28,499ലും, നിഫറ്റി 52 പോയന്റ് മുന്നേറ്റത്തോടെ 8530ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓരോ ദിവസവും റെക്കോഡുകള്‍ തിരുത്തികുറിച്ച് മുന്നേറുന്ന വിപണിയില്‍ നിഫറ്റി 8500 പോയന്റ് മറികടന്നതാണ് ശ്രദ്ധേയമായ കാര്യം. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 28,500 പോയന്റ് മറികടന്ന ശേഷമാണ് ഒരു പോയന്റ് താഴെ ക്ലോസ് ചെയ്തതു.

അപ്രതീക്ഷിതമായി പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ചൈന തയ്യാറായതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ചൈനയുടെ നീക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഗോളവിപണി മുന്നേറിയതാണ് വിപണിയെ മുഖ്യമായി സ്വാധീനിച്ചത്.

മെറ്റല്‍ ഓഹരികള്‍ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. ഐടി കമ്പനികളില്‍ ഇന്‍ഫോസിസ് അടുത്തകാലത്തെ മികച്ച പ്രകടനം കാഴ്ചവെച്ചതും ശ്രദ്ധേയമായി. ഇന്‍ഫോസിസിന് പുറമേ ടാറ്റാപവര്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സറ്റീല്‍, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. സിപ്ല, റിലയന്‍സ്, ഒഎന്‍ജിസി, ടാറ്റാ മോട്ടേഴ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 17 പൈസയുടെ ഇടിവ്. 61 രൂപ 93 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

Top