ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 8,050 ന് താഴെ

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 75 പോയന്റ് നഷ്ടത്തില്‍ 26,477ലും നിഫ്റ്റി 20 പോയന്റ് താഴ്ന്ന് 8019ലുമാണ് വ്യാപാരം നടക്കുന്നത്.

729 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 963 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ലുപിന്‍, വേദാന്ത, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, അള്‍ട്ര ടെക് സിമെന്റ് തുടങ്ങിയവ നഷ്ടത്തിലും എന്‍ടിപിസി, ഗെയില്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഭേല്‍, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ നഷ്ടമുണ്ടായി. 65.60 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

Top