ഓഹരി വിപണി നഷ്ടത്തില്‍; രൂപയുടെ മൂല്യത്തിലും ഇടിവ്

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 252 പോയന്റ് താഴ്ന്ന് 27254ലും നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 8242ലുമാണ് വ്യാപാരം നടക്കുന്നത്.

327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 626 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, വേദാന്ത, എംആന്റ്എം, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 30 പൈസ കുറഞ്ഞ് 64.15 ലാണു വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കാരുടെ ഇടയില്‍ ഡോളറിന്റെ ആവശ്യകത കൂടിയതും രാജ്യത്തെ ഓഹരി വിപണികള്‍ തുടക്കത്തില്‍ പ്രതീക്ഷിച്ച നേട്ടം നല്‍കാത്തതുമാണു രൂപയുടെ മൂല്യമിടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Top