ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു

stock-market

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 600 പോയിന്റും നിഫ്റ്റി 80 പോയിന്റും ഇടിഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിജെപിക്കേറ്റ കനത്ത തിരിച്ചടിയില്‍ സെന്‍സെക്‌സ് 579 പോന്റിലേറെ ആടിയുലഞ്ഞു.

25809.00 പോയിന്റിലാണ് ഇന്ന് ബിഎസ്ഇ ആരംഭിച്ചത്. 7,788ല്‍ ആണു നിഫ്റ്റിയുടെ തുടക്കം. സെപ്റ്റംബര്‍ 30നു ശേഷം ബിഎസ്ഇയില്‍ രണ്ട് ശതമാനത്തോളം ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമാണ്. 26,000ല്‍ താഴെ പോകുന്നതും ആദ്യം.

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ ഒരു ശതമാനം കുറവോടെ 66.50ല്‍ ആണു രൂപയുടെ ഇന്നത്തെ തുടക്കം.

131 കമ്പനികളുട ഓഹരികള്‍ നേട്ടത്തിലും 838 ഓഹരികല്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മയുടെ ഓഹരി വില ഏഴ് ശതമാനം കൂപ്പുകുത്തി. ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, വേദാന്ത, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലാണ്.

ബിഹാറില്‍ നരേന്ദ്ര മോദിയുടെ എന്‍ഡിഎയ്ക്ക് ഏറ്റ കനത്ത പ്രഹരമാണു വിപണിയെ താഴേക്കു വലിച്ചത്.

Top