ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം ഇന്ന്

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2072ന് തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച പ്രത്യേക മുഹൂര്‍ത്ത വ്യാപാരമുണ്ടാകും.

ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വൈകീട്ട് 5.45 മുതല്‍ 6.45 വരെയായിരിക്കും പ്രത്യേക വ്യാപാരം. മുഹൂര്‍ത്ത വ്യാപാരത്തില്‍ പ്രതിഫലിക്കുന്ന വികാരമായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിക്ക് കരുത്തോകുന്നത്.

വിപണിയിലേക്ക് ഒഴുകുന്ന വിദേശപണത്തിന്റെ പിന്‍തുണയും മുന്നേറ്റത്തിന് വേഗം കൂട്ടുമെന്ന് കണക്കാക്കുന്നു. വ്യാഴാഴ്ച വിപണിക്ക് അവധിയായിരിക്കും.

Top