ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു: നിഫ്റ്റി 8000ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 109.29 പോയന്റ് നഷ്ടത്തില്‍ 26283.09ലും നിഫ്റ്റി 30.65 പോയന്റ് താഴ്ന്ന് 7971.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1171 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1468 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഗെയില്‍, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഭേല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top