ഓഹരി വിപണിയില്‍ ചെറുകിട- മധ്യനിര ഓഹരികള്‍ നല്‍കിയത് 100 ശതമാനം നേട്ടം

ഉയര്‍ച്ച താഴ്ചകള്‍ തുടര്‍ക്കഥയാകുന്ന ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച ചെറുകിട- മധ്യനിര ഓഹരികള്‍ നല്‍കിയത് 100 ശതമാനത്തിലേറെ നേട്ടം.

ലാര്‍ജ് ക്യാപ് ഓഹരികളാകട്ടെ ഈ കാലയളവില്‍ നല്‍കിയത് 10 മുതല്‍ 15 ശതമാനം വരെ നേട്ടംനല്‍കിയപ്പോള്‍ മധ്യനിര, ചെറുകിട ഓഹരികളാകട്ടെ ഈ കാലയളവില്‍ നല്‍കിയത് ശരാശരി 31 ശതമാനം വരെയാണ് നേട്ടം നല്‍കിയത.

എസ്ആന്റ് പി സ്‌മോള്‍ ക്യാപ് സൂചികയില്‍ ഹിറ്റാച്ചി ഹോം ഒരുവര്‍ഷത്തനിടെ നല്‍കിയ നേട്ടം 445 ശതമാനമാണ്. റികോ ഇന്ത്യ 442 ശതമാനവും എവറഡി ഇന്‍ഡസ്ട്രീസ് 395 ശതമാനവും നേട്ടം നല്‍കി.

എസ്ആന്റ്പി സ്‌മോള്‍ ക്യാപ് സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയതാകട്ടെ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസാണ്. നേട്ടം 187 ശതമാനം. മറ്റ് സ്‌മോള്‍ ക്യാപ് സൂചികകളായ വൊക്കാഡ്ട് 154 ശതമാനവും ഐഷര്‍ മോട്ടോഴ്‌സ് 142 ശതമാനവും നേട്ടം നല്‍കി.

Top