ഓഹരി വിപണിയില്‍ ഉണര്‍വ്വ്; സെന്‍സെക്‌സ് 177 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 177 പോയന്റ് നേട്ടത്തില്‍ 26767ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 8108ലുമെത്തി.

460 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 76 ഓഹികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസയുടെ നേട്ടമുണ്ടായി. 65.65 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

Top