ഓഹരിവിപണിയില്‍ കനത്ത നഷ്ടം; സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു

മുംബൈ : വെള്ളിയാഴ്ച ഓഹരിവിപണിയില്‍ കനത്ത നഷ്ടം. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റായ സെന്‍സെക്‌സ് 535 പോയിന്റ് ഇടിഞ്ഞ് 25,229ലും ദേശീയ സൂചികയായ നിഫ്റ്റി 174 പോയിന്റ് ഇടിഞ്ഞ് 7,649ലുമാണ് വ്യാപാരം തുടരുന്നത്.

എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഎ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, പിഎന്‍ബി എന്നിവ നഷ്ടത്തിലാണ്. സിപ്ല, കിറ്റെക്‌സ്, ജ്യോതി ലാബ്, ലുപിന്‍, വിപ്രോ എന്നിവ നേട്ടത്തിലാണ്. രൂപ ഒമ്പത് പൈസ നേട്ടത്തില്‍ ഡോളറിനെതിരെ 66.15 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.

Top