ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ പുറത്ത്; സിമോണ ഹാലപ്പ് നാലാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ പുറത്തായി. രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ആന്ദ്രേ സെപിയോട് തോറ്റത്. ഇരുവരും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഫെഡററുടെ ആദ്യത്തെ തോല്‍വിയാണിത്. സ്‌കോര്‍ 6-4, 7-6, 4-6, 7-6.

2001ന് ശേഷം ഫെഡറര്‍ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ പുറത്താകുന്നത്.

വനിതാ സിംഗിള്‍സില്‍ സിമോണ ഹാലപ്പ് നാലാം റൗണ്ടില്‍ കടന്നു. ബഥേനി മറ്റക്ക്-സാന്‍സിനെ പരാജയപ്പെടുത്തിയാണ് സിമോണ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍: 6-4, 7-5.

ബെല്‍ജിയം താരം യനിന വിക്ക്‌മെയറാണ് നാലാം റൗണ്ടിലെ സിമോണയുടെ എതിരാളി. ഇറ്റലിയുടെ സാറ ഇറാനിയെ പരാജയപ്പെടുത്തിയാണ് യനിന നാലാം റൗണ്ട് ഉറപ്പിച്ചത്.

Top