ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : വില്യംസ് സഹോദരിമാര്‍ നാലാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വില്യംസ് സഹോദരിമാര്‍ നാലാം റൗണ്ടില്‍ കടന്നു. സെറീന വില്യംസ് ഉക്രൈയിന്റെ എലീന വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് അവസാന 16 ല്‍ ഇടം പിടിച്ചത്. സ്‌കോര്‍: 4-6, 6-2, 6-0.

ഇറ്റലിയുടെ കാമില ജിയോര്‍ജിയെ പരാജയപ്പെടുത്തിയാണ് വീനസ് നാലാം റൗണ്ടില്‍ കടന്നത്. 2011 ലെ വിംബിള്‍ഡണിനുശേഷം ഇതാദ്യമായാണ് ഒരു ഗ്രാംന്‍ഡ് സ്ലാമിന്റെ നാലാം റൗണ്ടില്‍ വീനസ് എത്തുന്നത്.

പോളണ്ടിന്റെ അഗ്നീസ്‌ക്ക റഡ്‌വാന്‍സ്‌ക്കയും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഉസ്‌ബെക്കിസ്ഥാന്റെ വാര്‍വാര ലെപ്‌ച്ചെങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റഡ്‌വാന്‍സ്‌ക്കയുടെ നാലാം റൗണ്ട് പ്രവേശം. സ്‌കോര്‍: 6-0, 7-5.

Top