ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ലോസാഞ്ചല്‍സ്: എണ്‍പത്തിയേഴാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ബേര്‍ഡ്മാനും ദ ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലും ഒന്‍പതു നോമിനേഷനുകള്‍ വീതം നേടി മുന്നിട്ട് നില്‍ക്കുന്നു. അമേരിക്കന്‍ സ്‌നൈപര്‍ ആറു നോമിനേഷനുകളാണ് നേടിയത്.
മികച്ച നടനാകനുള്ള മത്സരത്തില്‍ സ്റ്റീവ് കാറല്‍, ബ്രാഡ്‌ലി കൂപ്പര്‍,എഡി റെഡ്‌മെയ്ന്‍ , മൈക്കല്‍ കീറ്റണ്‍,ബെനെഡിക്ട് കുംബെര്‍ബച്ച് എന്നിവരും മികച്ച നടിയാകാനുള്ള പട്ടികയില്‍ മറിയോണ്‍ കോട്ടിലാഡ് ,ജൂലിയാനി മുറേ ,റോസമുണ്ട് പൈക് ,റീസ് വിതര്‍സ്പൂണ്‍,ഫെലിസിറ്റി ജോണ്‍സ് എന്നിവരാണുള്ളത്. ഫെബ്രുവരി 22നാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം.

Top