ഓള്‍ട്ടോ കെ 10 അര്‍ബനോ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

ഓള്‍ട്ടോ കെ 10 ന്റെ ലിമിറ്റഡ് എഡിഷന്‍ കെ 10 അര്‍ബനോ വിപണിയില്‍ എത്തി. സാധാരണ കെ ടെണ്ണിനെക്കാള്‍ 16,990 രൂപ അധികമാണ് വില. ബ്ലാക്ക് ആന്‍ഡ് സില്‍വര്‍ തീമിലാണ് അര്‍ബനോയെ അവതരിപ്പിച്ചിട്ടുള്ളത്. ബോഡി ഗ്രാഫിക്‌സ്, ഗാര്‍ണിഷ് തുടങ്ങിയ ആകര്‍ഷണങ്ങളുമുണ്ട്.

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഹാന്‍ഡ്‌സ് ഫ്രീ ബ്ലൂടൂത്ത് കിറ്റ്, യു.എസ്.ബി ചാര്‍ജര്‍, റിയര്‍വ്യൂ മിറര്‍, ഫോഗ് ലാമ്പുകള്‍, വീല്‍ആര്‍ച്ചുകളിലും ടെയില്‍ ലാമ്പിലുമുള്ള ക്രോം ഇന്‍സേര്‍ട്‌സ്, ലെതര്‍ ബക്കറ്റ് സീറ്റ് കവറുകള്‍, മാച്ചിങ് സ്റ്റിയറിങ് വീല്‍ കവര്‍, ഡിസൈനര്‍ മാറ്റുകള്‍, പെഡലുകള്‍, ആംബിയന്റ് ലൈറ്റ്, എല്‍.ഇ.ഡി ഡോര്‍ സില്‍ഗാര്‍ഡ് തുടങ്ങിയവയാണ് അധിക സവിശേഷതകള്‍.

എന്‍ജിനിലും കരുത്തിലുമൊന്നും മാറ്റമില്ല. 24.07 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലിമിറ്റഡ് എഡിഷന്റെ എല്‍.എക്‌സ്, എല്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ, വി.എക്‌സ്.ഐ (ഒ) വേരിയന്റുകളും സി.എന്‍.ജി പതിപ്പും വിപണിയിലെത്തും.

Top