ഓപ്പോ നിയോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പോ നിയോ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു . കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓപ്പോ നിയോ 5ല്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഓപ്പോ നിയോ 5 അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന് 9,990 രൂപയാണ് വില.

കളര്‍ ഒഎസ് 2.0.1 ഐയും ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്ക്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റവും സംയോജിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. 1.3 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ മീഡിയടെക്ക് എംടി 6582 പ്രൊസസറും മാലി 400എംപി2 ജിപിയുവുമാണ് ഫോണിന് കരുത്തേകുന്നത്.

4.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഡ്രാഗണ്‍ ട്രെയില്‍ ഗ്ലാസ്സ് സംരക്ഷണം, ഡ്യുവല്‍ സിം മൈക്രോ സിം കാര്‍ഡ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 8 മെഗാപിക്‌സല്‍ പിന്‍ കാമറയും 2 മെഗാപിക്‌സല്‍ മുന്‍ കാമറയുമാണ് ഫോണിനുള്ളത്.

എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുവാനായി ത്രീ ഫിംഗര്‍ സൈ്വപ്, സ്‌ക്രീന്‍ ഓഫ് ഗസ്ചര്‍റുകള്‍, ബ്യൂട്ടി 3.0 ഇമേജ് എഡിറ്റിംഗ് മോഡ്, രണ്ട് ഓവര്‍ലാപ്പിംഗ് ഇമേജുകള്‍ക്കുവേണ്ടി ഡബിള്‍ എക്‌സ്‌പോഷര്‍, പ്യുയര്‍ ഇമേജ് 2.0+ ഇമേജ് ക്രിയേഷന്‍ എഞ്ചിന്‍, ഡബിള്‍ ലെയര്‍ മെറ്റാലിക് സ്ട്രക്ചര്‍ എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 8ഏആ ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, മൈക്രോ എസ്ഡികാര്‍ഡുവഴി 32ഏആ വരെ ദീര്‍ഘിപ്പിക്കാം. 2000എംഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 135ഗ്രാമാണ് ഫോണിന്റെ ഭാരം.

Top