ഓണ്‍ലൈന്‍ കച്ചവട രംഗത്തേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ ഗ്രൂപ്പും എത്തുന്നു

മുംബൈ: ഇ-കൊമേഴ്‌സ് രംഗത്തേയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ ഗ്രൂപ്പും വരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസനാത്തോടെയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണിയിലെത്തുക.

1.50 ലക്ഷത്തോളം കച്ചവടക്കാരെയാണ് ഇതിന് വേണ്ടി കമ്പനി പങ്കാളികളാക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടും ആമസോണും സ്‌നാപ്ഡീലും അടക്കിവാഴുന്ന ഇ- കൊമേഴ്‌സ് രംഗത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍, പലവ്യഞ്ജനം, തുണത്തരങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് ഓണ്‍ലൈന്‍ വഴി വില്പന നടത്താന്‍ റിലയന്‍സ് ഉദ്ദേശിക്കുന്നത്.

2013 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങിയ ആമസോണ്‍ ഇന്ത്യയുമായി നിലവില്‍ 50,000ത്തോളം കച്ചവടക്കാരാണ് സഹകരിക്കുന്നത്. സ്‌നാപ്ഡീലുമായി രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ക്കും കച്ചവടത്തില്‍ പങ്കാളിത്തമുണ്ട്.

Top