ഓണ്‍ലൈനിലൂടെ ഫ്‌ളിപ്കാര്‍ട്ട് വഴി ഇനി ഫര്‍ണിച്ചറും വാങ്ങാം

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് വഴി ഇനി ഫര്‍ണിച്ചറും വാങ്ങാം. ഹോം ടൗണ്‍, ഡ്യൂറിയന്‍, അറ്റ് ഹോം, ഹോംസ്റ്റോപ്പ് എന്നിവയുമായി സഹകരിച്ചാണു ഫ്‌ളിപ്കാര്‍ട്ട് ഫര്‍ണിച്ചര്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

പതിനായരത്തോളം ചെറുതും വലുതമായ ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളുമായി ഫ്‌ളിപ്കാര്‍ട്ടിന്റെ ഫര്‍ണിച്ചര്‍ വില്‍പ്പന ആരംഭിച്ചു. ബഡ്, സോഫ, ടേബിള്‍ തുടങ്ങി ഒട്ടുമിക്ക ഫര്‍ണിച്ചറുകളും ഫ്‌ളിപ്കാര്‍ട്ട് ഈ ശ്രേണിയില്‍ അണിനിരത്തിയിട്ടുണ്ട്.

2000 രൂപ മുതലുള്ള ഉത്പന്നങ്ങള്‍ ലഭിക്കും. ഇത് 1.5 ലക്ഷം രൂപ വിലവരുന്നതുവരെയുണ്ട്.

ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണു വലിയ ഇനം ഫര്‍ണിച്ചറുകളുടെ വില്‍പ്പന ഇപ്പോള്‍ ലഭിക്കുന്നത്. മറ്റിടങ്ങളില്‍ വൈകാതെ വില്‍പ്പന ആരംഭിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.

നിലവില്‍ എട്ടു മില്യണ്‍ ഷിപ്‌മെന്റുകളാണു ഫ്‌ളിപ്കാര്‍ട്ട് നടത്തുന്നത്. ഇതിലേക്കു ഫര്‍ണിച്ചര്‍ വില്‍പ്പനകൂടി എത്തുന്നതൊടെ ഷിപ്‌മെന്റിന്റെ എണ്ണം ഇനിയും കൂടും.

Top