ഓണാഘോഷം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ അതിരുവിട്ട ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തു. ആഘോഷകമ്മറ്റി കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണു കേസ്.

കെഎസ്ആര്‍ടിസി ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്തതിനും. ഗതാഗതം തടസപെടുത്തിയതിനുമാണ് കേസ്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിദ്യാര്‍ഥികള്‍ ഫയര്‍ഫോഴ്‌സ് വാഹനം വാടകയ്ക്ക് എടുത്ത മഴനൃത്തം സംഘടിപ്പിച്ചതിന് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു.

Top