ഓഡിയുടെ ക്യു3 സൗന്ദര്യ പരിഷ്‌കരണങ്ങളോടെ അവതരിപ്പിക്കുന്നു

ഓഡിയുടെ കോംപാക്ട് ആഡംബര എസ്‌യുവി മോഡലായ ഓഡി ക്യു3 യുടെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിക്കുന്നു. ചെറിയ സൗന്ദര്യപരിഷ്‌കരണങ്ങളോടെ ജൂണ്‍ 18ന് ഓഡിയുടെ ഏറ്റവും ചെറിയ എസ്‌യുവി നിരത്തുകളിലേക്കെത്തും.

പുതുക്കിയ ബമ്പര്‍, ഗ്രില്‍, എയര്‍ഡാം. പുതിയ എയര്‍ഡാം, പുതിയ അലോയ് വീലുകള്‍,ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് പുറത്തെ നേരീയ മാറ്റങ്ങള്‍. എല്‍ഇഡി ഹെഡ്‌ലാംപും ഓപ്ഷണലായുണ്ട്. പുതിയ സ്റ്റിയറിങ്ങ് വീലുകളും ഡാഷ് ബോര്‍ഡുകളും ഡോര്‍ ട്രിമ്മുകളും ഇന്റീരിയറില്‍വന്ന മാറ്റങ്ങളാണ്.

എല്ലാ ചക്രങ്ങളിലും ഡ്രൈവ് നല്‍കുന്ന ക്വാട്ട്‌റോ എന്ന സവിശേഷ സാങ്കേതിക വിദ്യ ലഭ്യമായ രാജ്യത്തെ ഏക ആഡംബര കോംപാക്ട് എസ്യുവിയാണ് ഓഡി ക്യു3.

നിലവിലെ മോഡലുകളിലെ 2.0 ലിറ്റര്‍, ടിഡിഐ, 4 സിലിണ്ടര്‍ എന്‍ജിന്‍ 177 പിഎസ് കരുത്തു പകരും.പൂജ്യത്തില്‍ നിന്നും 100 കിലോ മീറ്ററിലെത്താന്‍ വെറും 8.2 സെക്കന്റ് മതിയാകും. മണിക്കൂറില്‍ 212 കിലോ മീറ്ററാണ് പരമാവധി വേഗത. 28 ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ പ്രതീക്ഷിക്കുന്ന വില.

Top