ഓഡിയുടെ ആര്‍.എസ് 7 സ്‌പോര്‍ട് ബാക്ക് മുഖം മിനുക്കിയെത്തി

ഓഡിയുടെ നവീകരിച്ച ആര്‍.എസ് 7 സ്‌പോര്‍ട് ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1.4 കോടി രൂപയാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ഏകദേശവില. മെഴ്‌സിഡീസ് ബെന്‍സ് ഇ 63 എ.എം.ജി, ബി.എം.ഡബ്ല്യൂ 6 സീരീസ് ഗ്രാന്‍ കൂപെ എന്നിവയുടെ വിപണിയിലേക്കാണ് ആര്‍ എസ് 7 സ്‌പോര്‍ട് ബാക്ക് എത്തുന്നത്.

ഭാരംകുറഞ്ഞ ഹൈബ്രിഡ് അലുമിനിയം ബോഡിയാണ് ആര്‍.എസ് 7 സ്‌പോര്‍ട് ബാക്കിനുള്ളത്. പ്രത്യേകം ട്യൂണ്‍ ചെയ്ത ആര്‍.എസ് അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷനാണ് മറ്റൊരു സവിശേഷത. ആര്‍.എസ് സ്‌പോര്‍ട് സസ്‌പെന്‍ഷനും ഡൈനമിക് റൈഡ് കണ്‍ട്രോളുമുള്ള മോഡലും തിരഞ്ഞെടുക്കാം. സുരക്ഷയൊരുക്കാന്‍ ഇലക്ട്രോണിക് സ്‌റ്റെബിലൈസേഷന്‍ കണ്‍ട്രോളുമുണ്ട്.

560 ബി.എച്ച്.പി പരമാവധി കരുത്തും 700 എന്‍.എം ടോര്‍ക്കും പകരുന്ന നാലുലിറ്റര്‍ ടി.എഫ്.എസ്.ഐ ബൈ ടര്‍ബോ വി 8 എന്‍ജിനാണ് പെര്‍ഫോമന്‍സ് കാറിലുള്ളത്. 3.9 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 250 ഉം, 280 ഉം, 305 ഉം കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാന്‍ കഴിവുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം.

പുതിയ ഫ്രണ്ട് ബമ്പര്‍, മാട്രിക്‌സ് എല്‍.ഇ.ഡി ഹെഡ് ലാമ്പുകള്‍, ആര്‍.എസ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, എയര്‍ പ്രഷര്‍ ടെമ്പറേച്ചര്‍ ഡിസ്‌പ്ലെ തുടങ്ങിയവയാണ് സവിശേഷതകള്‍.

Top