‘ഒല’യുടെ ലൈസന്‍സ് റദ്ദാക്കിയ സംഭവം: നടപടി പിന്‍വലിച്ച് കര്‍ണാടക ഗതാഗത വകുപ്പ്

ബെംഗലൂരു: കര്‍ണാടക ഗതാഗത വകുപ്പ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനി ആയ ‘ഒല’യുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിച്ചു. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിന് 15 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്. കമ്പനി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുനഃസ്ഥാപിച്ചത്.

കര്‍ണാടക ഗതാഗത വകുപ്പ് ‘ഒലയുടെ ലൈസന്‍സ് റദ്ദാക്കിയത് ആറു മാസത്തേക്കായിരുന്നു.തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു.

Top